കോഹ്‌ലിയാണ് എന്റെ പ്രചോദനം; സിവിൽ സർവീസ് റാങ്ക് ജേതാവ് അനന്യ റെഡ്ഡി

ആദ്യ അവസരത്തിൽ മൂന്നാം റാങ്കോടെ മികച്ച വിജയമാണ് അനന്യ സ്വന്തമാക്കിയത്

Update: 2024-04-18 14:32 GMT

ന്യൂഡൽഹി: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് സിവിൽ സർവീസ് പരീക്ഷയിൽ തനിക്ക് മികച്ച നേട്ടം സ്വന്തമാക്കാൻ പ്രചോദനമായതെന്ന് മൂന്നാം റാങ്ക് നേടിയ അനന്യ റെഡ്ഡി.

തെലങ്കാന സ്വദേശിയായ അനന്യ റെഡ്ഡി ആദ്യ അവസരത്തിലാണ് മൂന്നാം റാങ്കെന്ന മികച്ച നേട്ടം കൈവരിച്ചത്. ഇതിന് തനിക്ക് പ്രചോദനം നൽകിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനന്യ.

'വിരാട് കോഹ്‌ലിയാണ് എന്റെ പ്രിയപ്പെട്ട താരം. നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നോ അതിനനുസരിച്ചാവും നമ്മുക്ക് ഫലം ലഭിക്കുക എന്ന പാഠം എനിക്ക് ലഭിച്ചത് വിരാടിൽ നിന്നാണ്'. അനന്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണിക്കാര്യം വെളിപ്പെടുത്തുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News