ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനുള്ള വിദേശ പ്രതിനിധി സംഘത്തിന്‍റെ പട്ടിക പുറത്ത് വിട്ടു

കോൺഗ്രസ് നിർദേശിച്ച നാല് പേരിൽ ആനന്ദ് ശർമ മാത്രമാണ് ഇടം നേടിയത്

Update: 2025-05-18 01:24 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനുള്ള വിദേശ പ്രതിനിധി സംഘത്തിന്‍റെ പട്ടിക കേന്ദ്രസർക്കാർ പുറത്തുവിട്ടു. കോൺഗ്രസിൽ നിന്ന് അമർ സിംഗ്, ശശി തരൂർ, മനീഷ് തിവാരി ,സൽമാൻ ഖുർഷിദ്,ആനന്ദ് ശർമ എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

കോൺഗ്രസ് നിർദേശിച്ച നാല് പേരിൽ ആനന്ദ് ശർമ മാത്രമാണ് ഇടം നേടിയത്.പേര് നൽകിയിരുന്നില്ലെങ്കിലും പട്ടികയിലുൾപ്പെട്ട ശശി തരൂരിന് കോൺഗ്രസ് അനുമതി നൽകി.തങ്ങൾ നൽകിയ പട്ടിക അംഗീകരിക്കാത്തത് ദൗർഭാഗ്യകരമെന്നും രാജ്യത്തിന്റെ വിഷയത്തിൽ വില കുറഞ്ഞ രാഷ്ട്രീയത്തിനില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Advertising
Advertising

ശശി തരൂർ നയിക്കുന്ന സംഘം യു. എസ്, പനാമ, ഗയാന, ബ്രസീൽ,കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും.ജോൺ ബ്രിട്ടാസ് ഇന്തോനേഷ്യ, മലേഷ്യ, കൊറിയ,ജപ്പാൻ, സിംഗപ്പൂർ സംഘത്തിലാണ്. ഇ.ടി മുഹമ്മദ്‌ ബഷീർ യു.എ.ഇ, കോംഗോ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലും ഉൾപ്പെട്ടു. സര്‍വകക്ഷി സംഘത്തിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് നിരസിച്ചിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News