കൊള്ള തുടർന്ന് കേന്ദ്രം; ​ഗാർഹിക പാചകവാതക വില 50 രൂപ കൂട്ടി

ഇനി നോൺ സബ്‌സിഡി വിഭാ​ഗത്തിലുള്ളവർ 850 രൂപയും ഉജ്വല സ്കീമിലുള്ളവർ 550ഉം രൂപയും നൽകണം.

Update: 2025-04-07 14:04 GMT

ന്യൂഡൽഹി: ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ​ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

നോൺ സബ്‌സിഡി വിഭാ​ഗത്തിലുള്ള സിലിണ്ടറുകൾക്ക് 800 ൽനിന്ന് 850 രൂപയായും സബ്‌സിഡിയുള്ള ഉജ്വല സ്കീമിലെ സിലണ്ടറുകൾക്ക് 500ൽ നിന്ന് 550ഉം രൂപയുമായാണ് വർധന.

ഇന്ന് വൈകീട്ട് പെട്രോൾ- ഡീസൽ എക്‌സൈസ് തീരുവ കൂട്ടിയതിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ പെട്രോൾ- ഡീസൽ വിലവർധന ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌സിങ് പുരി വാർത്താസമ്മേളനം വിളിച്ച് അറിയിച്ചു.

Advertising
Advertising

ഇതേ വാർത്താസമ്മേളനത്തിലാണ് ​ഗാർ​ഹിക പാചകവാതക വില വർധിപ്പിച്ച വിവരം കേന്ദ്രമന്ത്രി പറഞ്ഞത്. ഇന്ധനത്തിന് രണ്ട് രൂപ എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ പെട്രോൾ- ഡീസൽ വില വർധനയുണ്ടാകില്ലെങ്കിലും പാചകവാതക വില കൂട്ടിയതോടെ ജനത്തിന് കനത്ത പ്രഹരം നൽകുകയാണ് കേന്ദ്രം ചെയ്തതെന്ന വിമർശനം ശക്തമാണ്. 

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News