വെള്ളരിക്കറി ഇഷ്ടപ്പെട്ടില്ല; അമ്മയെ മകൻ വീടിന്റെ ഒന്നാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു

മകന്റെ മർദനം സഹിക്കാനാവാതെ വീടിന്റെ മുകളിൽ നിലയിലേക്ക് ഓടിക്കയറുകയായിരുന്നു.

Update: 2022-10-19 05:25 GMT
Editor : ലിസി. പി | By : Web Desk

ലുധിയാന: ഉച്ചഭക്ഷണത്തിന് വെള്ളരിക്കറി ഉണ്ടാക്കിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ അമ്മയെ മകൻ വീടിന്റെ ഒന്നാംനിലയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി.ലുധിയാനയിലെ അശോക് നഗറിൽ തിങ്കളാഴ്ചയാണ് സംഭവം. ചരൺജിത് കൗർ (65) ആണ് കൊല്ലപ്പെട്ടത്. മകൻ ടിങ്കു എന്ന സുരീന്ദർ സിംഗ് (26) പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചഭക്ഷണത്തിനെത്തിയ ടിങ്കു വെള്ളരിക്കറി മാറ്റി വേറെ എന്തെങ്കിലും പാകം ചെയ്യണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു.എന്നാൽ അമ്മ അതിന് തയ്യാറായില്ല. ഇതിനെ ചൊല്ലി ഇരുവരും തർക്കമുണ്ടായി. പ്രതി അമ്മയെ മർദിക്കാനും തുടങ്ങി. മകന്റെ മർദനം സഹിക്കാനാവാതെ വീടിന്റെ മുകളിൽ നിലയിലേക്ക് ഓടിക്കയറിയതായിരുന്നു മാതാവ്.പിന്നാലെയെത്തിയ പ്രതി അമ്മയെ താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഇവർ മരിച്ചത്.

തുടർന്നാണ് പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. ഭാര്യയെ വടികൊണ്ടടിക്കുന്നത് കണ്ട ഭർത്താവ് ഗുർനാം സിംഗ് ഇടപെടാൻ ശ്രമിച്ചു. മകൻ പിതാവിനെയും മർദിച്ചിരുന്നു. പിതാവ് ഒച്ചവെച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. അയൽവാസികളുടെ സഹായത്തോടെയാണ് ചരൺജിത് കൗറിനെ ആശുപത്രിയിലെത്തിച്ചത്.

ടിങ്കു തൊഴിൽരഹിതനാണ്. ഇയാൾ ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നുെ  താബ്രി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്‌പെക്ടർ ഗഗൻദീപ് സിംഗ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News