'അഴിമതിക്കേസിൽ ജയിലിലായപ്പോൾ ഭാര്യയെ മുഖ്യമന്ത്രിയെ ആക്കിയ ആളാണ്'; ലാലു പ്രസാദ് യാദവിനെ വിടാതെ നിതീഷ് കുമാര്‍

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തിനിടെയാണ് നിതീഷ് സഭയിൽ ആഞ്ഞടിച്ചത്

Update: 2025-03-07 09:29 GMT
Editor : Jaisy Thomas | By : Web Desk

പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ വാക് പോര് തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിലായപ്പോൾ 1997-ൽ രാഷ്ട്രീയ ജനതാദൾ സ്ഥാപകൻ ലാലു പ്രസാദ് യാദവ് തന്‍റെ ഭാര്യ റാബ്റി ദേവിയെ മുഖ്യമന്ത്രിയായി നിയമിച്ച കാര്യം പ്രതിപക്ഷ നിയമസഭാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് നിതീഷ് കുമാർ വെള്ളിയാഴ്ച ലാലുവിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരായ പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തിനിടെയാണ് നിതീഷ് സഭയിൽ ആഞ്ഞടിച്ചത്. "റാബ്‌റി ദേവിയുടെ ഭർത്താവ് (ലാലു പ്രസാദ്) ജയിലിലായപ്പോൾ, അദ്ദേഹം തന്‍റെ ഭാര്യയെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാക്കി. സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു പാർട്ടിയുടെ അനുയായിയാണ് നിങ്ങൾ," നിതീഷ് കുമാർ പറഞ്ഞു. കൂടാതെ, തന്‍റെ സർക്കാർ എല്ലാ സംഭവങ്ങളെയും ഗൗരവമായി കാണുന്നുവെന്ന് കുമാർ ഉറപ്പിച്ചു പറഞ്ഞു."ഏതെങ്കിലും ജില്ലയിൽ എന്തെങ്കിലും സംഭവം നടക്കുമ്പോൾ, ഞങ്ങൾ ഉടൻ തന്നെ ജില്ലാ മജിസ്‌ട്രേറ്റുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിക്കും," നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

''അനാവശ്യമായ തടസ്സപ്പെടുത്തലുകൾ എന്ന് വിശേഷിപ്പിച്ചതിന് പ്രതിപക്ഷത്തെ ആക്ഷേപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു, "നിങ്ങൾ അടിസ്ഥാനരഹിതമായ സംസാരത്തിൽ ഏർപ്പെടുകയാണ്. ആദ്യം എനിക്ക് പറയാനുള്ളത് കേൾക്കൂ. ഈ കാര്യങ്ങളിൽ ഇത്തരം പ്രതിഷേധങ്ങളുടെ ആവശ്യമില്ല. തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കും'' ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് കൈകൾ കൂപ്പി കൈകൾ കൂപ്പി പ്രതിപക്ഷ നിയമസഭാംഗങ്ങളോട് പ്രകടനം അവസാനിപ്പിച്ച് ഇരിപ്പിടങ്ങളിൽ ഇരിക്കാൻ അഭ്യർത്ഥിച്ചു.

ലാലു പ്രസാദിനെ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവന്നതിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ജെഡിയു മേധാവി അദ്ദേഹത്തിനെതിരെ വീണ്ടും രംഗത്തുവന്നത്. നിലവിലെ ബിഹാർ ഭരണകൂടത്തെ 'നിർജ്ജീവ'മെന്ന് വിശേഷിപ്പിച്ച ആർജെഡി നേതാവ് തേജസ്വി യാദവിന് മറുപടി നൽകുന്നതിനിടെയാണ് നിതീഷ് കുമാർ ഈ പരാമർശം നടത്തിയത്. "മുൻപ് ബിഹാറിൽ എന്തായിരുന്നു? നിങ്ങളുടെ അച്ഛനെ അങ്ങനെ ആക്കിയത് ഞാനാണ്. നിങ്ങളുടെ ജാതിയിലുള്ളവർ പോലും എന്നോട് എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിക്കുന്നുണ്ടായിരുന്നു, പക്ഷേ ഞാൻ അപ്പോഴും അദ്ദേഹത്തെ പിന്തുണച്ചിരുന്നു," തേജസ്വി യാദവിന് മറുപടി നൽകിക്കൊണ്ട് നിതീഷ് പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ നിതീഷ് കുമാറിനെ രണ്ട് തവണ സഹായിച്ചുവെന്നും അല്ലെങ്കിൽ ജെഡിയു തന്നെ ശിഥിലമാകുമായിരുന്നുവെന്നുമായിരുന്നു തേജസ്വിയുടെ പ്രതികരണം. ''ലാലു പ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കിയത് താനാണെന്ന് നിതീഷ് കുമാർ ഇന്നലെ നിയമസഭയിൽ പറഞ്ഞു.നമുക്ക് ലാലുജിയെ ഒരു നിമിഷം മാറ്റിനിർത്താം... അദ്ദേഹം പലരെയും പലവിധത്തിൽ സഹായിച്ചിട്ടുണ്ട്... അദ്ദേഹത്തെ പിന്തുണച്ചവർ പ്രധാനമന്ത്രിമാരായി... എന്നാൽ നിതീഷ് കുമാർ തന്നെക്കുറിച്ച് പറയണം.മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ സഹായിച്ച തേജസ്വിയാണ് അദ്ദേഹത്തെ രണ്ടുതവണ രക്ഷിച്ചത്. അല്ലെങ്കിൽ, അദ്ദേഹത്തിന്‍റെ പാർട്ടി തന്നെ അവസാനിക്കുമായിരുന്നു'' തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ യാദവ് തൻ്റെ അവകാശവാദത്തെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറായില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News