മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം മുഴുവൻ എടുത്തോളൂ, ഡാം പുതുക്കി പണിയാൻ സമ്മതിക്കൂ; സ്റ്റാലിന്‍റെ പേജില്‍ അപേക്ഷയുമായി മലയാളികള്‍

ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും കൂടിയിരിക്കുകയാണ്. ജലനിരപ്പ് 137 അടി കവിഞ്ഞു

Update: 2021-10-25 05:49 GMT

ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും കൂടിയിരിക്കുകയാണ്. ജലനിരപ്പ് 137 അടി കവിഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് മലയാളികള്‍. ലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നുമാണ് മലയാളികളുടെ ആവശ്യം.#DecommissionMullaperiyarDam,#SaveKerala എന്നീ ഹാഷ്ടാഗുകളോടെയാണ് കമന്‍റുകള്‍.

സര്‍ ഞങ്ങളും ജീവിക്കാന്‍ ആഗ്രഹിക്കുന്നു, അറബികടലും തെക്കുകിഴക്കൻ മൺസൂണും സഹ്യനുമുള്ളടത്തോളം കാലം ആ വെള്ളം നിങ്ങൾക്ക് തരാൻ ഞങ്ങൾക്കൊരു മടിയുമില്ല,മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം മുഴുവൻ നിങ്ങൾ എടുത്തോളൂ, ഡാം ഒന്ന് പുതുക്കി പണിയാൻ സമ്മതിക്കൂ. ഇല്ലെങ്കിൽ ഒരു ജനത മുഴുവൻ ഇല്ലാതെ ആകും...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

Advertising
Advertising

സമൂഹമാധ്യമങ്ങളിലും മുല്ലപ്പെരിയാറിനു വേണ്ടിയുള്ള മുറവിളികള്‍ നിറയുകയാണ്. സിനിമാതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. 125 വർഷംപഴക്കമുള്ള മുല്ലപ്പെരിയാർ ഇനിയും മുന്‍പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഇന്നു സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികളും സുപ്രിം കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News