സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതെന്ന് മമത

പ്രതിപക്ഷ നേതാക്കളുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടക്കമുള്ള നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി കഴിഞ്ഞ ദിവസം മമത കൂടിക്കാഴ്ച നടത്തിയിരുന്നു.

Update: 2021-07-28 13:51 GMT
Advertising

സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ന്യൂഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായാണ് മമത ഡല്‍ഹിയിലെത്തുന്നത്.

പ്രതിപക്ഷ നേതാക്കളുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടക്കമുള്ള നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി കഴിഞ്ഞ ദിവസം മമത കൂടിക്കാഴ്ച നടത്തിയിരുന്നു. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ തന്നെ തന്റെ പാര്‍ട്ടിയുണ്ടാവുമെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുകയാണ് ലക്ഷ്യം. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം സംയുക്ത യോഗം വിളിക്കുമെന്നും മമത പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News