മമത, നിതീഷ് കുമാർ, ഹേമന്ത് സോറൻ; രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ പങ്കെടുത്ത് ഇൻഡ്യ മുന്നണിയിലെ മുഖ്യമന്ത്രിമാർ

ജി20 ഉച്ചകോടിയുടെ ഭാഗമായാണ് രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴവിരുന്ന് ഒരുക്കിയത്.

Update: 2023-09-10 02:38 GMT

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരാണ് വിരുന്നിൽ പങ്കെടുത്തത്.



വിരുന്നിനായി ഒരുക്കിയ ടേബിളുകൾക്ക് ഇന്ത്യയിലെ വിവിധ നദികളുടെ പേരാണ് നൽകിയിരുന്നത്. ഗംഗ, യമുന, ബ്രഹ്മപുത്ര, കൃഷ്ണ തുടങ്ങിയ പേരുകളിൽ ടേബിളുകൾ ഒരുക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു.

Advertising
Advertising



ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേന്ദ്ര ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് തുടങ്ങിയവർ വിരുന്നിനെത്തിയില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News