മുകേഷ് അംബാനിയും നിതാജിയും നിരവധി തവണ ക്ഷണിച്ചതുകൊണ്ടാണ് കല്യാണത്തിന് പോകുന്നതെന്ന് മമതാ ബാനർജി

മുംബൈയിൽ ഇൻഡ്യാ മുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് മമത

Update: 2024-07-11 12:56 GMT

കൊൽക്കത്ത: അനന്ത് അംബാനിയുടെ കല്യാണത്തിൽ പ​​ങ്കെടുക്കാൻ മുംബൈയി​​ലേക്ക് പുറപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുംബൈയിൽ ഇൻഡ്യാ മുന്നണി നേതാക്കളായ ശരദ്പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് മമത.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് മമത ഇൻഡ്യാ മുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.

മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മമത കൊൽക്കത്തയിൽ  മാധ്യമങ്ങ​ളെ കണ്ടിരുന്നു. അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിന് മുകേഷും നിതാജിയും എന്നെ ക്ഷണിച്ചിട്ടുണ്ട്. നിരവധി തവണ അവർ അപേക്ഷിച്ചു. അതുകൊണ്ടു വിവാഹത്തിൽ പങ്കെടുക്കാൻ മുംബൈയിലേക്ക് പോവുകയാണ്.

അവിടെ വെച്ച് ഉദ്ധവ് താക്കറെയെ കാണും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഞാൻ അദ്ദേഹ​ത്തെ കാണുന്നത്. അതിനാൽ ഞങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്യും. ശരദ് പവാറിനെ വസതിയിൽപോയി കാണും. നാളെ അഖിലേഷ് യാദവ് എത്തും, അദ്ദേഹത്തെയും കാണുമെന്നും ചർച്ചനടത്തുമെന്നും മമത പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News