നിരപരാധിത്വം തെളിയിക്കാൻ യുവാവിന്റെ നിയമപോരാട്ടം; മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

22-കാരനായ ഒരു ബന്ധു തന്നെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു പെൺകുട്ടി പരാതി നൽകിയത്. ഇതേത്തുടർന്ന് പോക്‌സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പോലീസ് അറസ്റ്റുചെയ്തു. എന്നാൽ, പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമം തുടങ്ങി.

Update: 2021-12-18 01:13 GMT

പ്രായപൂർത്തിയാവാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തേനി ദേവദാനപ്പട്ടി സ്വദേശിയായ 48-കാരനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തിയ നിയമപോരാട്ടമാണ് കേസിൽ വഴിത്തിരിവായത്.

ഭാര്യയുമായി വേർപിരിഞ്ഞുതാമസിക്കുന്ന 48-കാരന് 19 വയസ്സുള്ള മകനും 17-കാരിയായ മകളുമുണ്ട്. അവർ ദിണ്ടിക്കലിൽ അമ്മയ്‌ക്കൊപ്പമായിരുന്നു. ഈവർഷം ഫെബ്രുവരിയിൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെൺകുട്ടി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അതേസമയം, 22-കാരനായ ഒരു ബന്ധു തന്നെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു പെൺകുട്ടി പരാതി നൽകിയത്. ഇതേത്തുടർന്ന് പോക്‌സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പോലീസ് അറസ്റ്റുചെയ്തു. എന്നാൽ, പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമം തുടങ്ങി. പോലീസും ഒപ്പംനിന്നു.

ഡിഎൻഎ പരിശോധനയിൽ യുവാവിന്റെ കുഞ്ഞല്ല എന്നുതെളിഞ്ഞതോടെ യഥാർഥകുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങിയെന്ന് തേനി ഇൻസ്‌പെക്ടർ പി. ഉഷ സെൽവരാജ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയോട് വിവരം തിരക്കിയപ്പോൾ കഴിഞ്ഞവർഷം ഏതാനുംമാസം മകൾ അച്ഛനൊപ്പം താമസിച്ചതായി മനസ്സിലായി. തുടർന്ന്, പോലീസ് അച്ഛന്റെയും കുഞ്ഞിന്റെയും ഡി.എൻ.എ. പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ പിതാവ് തന്നെയാണ് കുഞ്ഞിന്റെയും അച്ഛനെന്ന് തെളിഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News