500 രൂപയുടെ പന്തയത്തിൽ തോറ്റു; സുഹൃത്തിന്റെ തലയറുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

വടക്കൻ അസമിലെ സോണിത്പൂർ ജില്ലയിലാണ് സംഭവം

Update: 2022-08-17 09:32 GMT
Editor : ലിസി. പി | By : Web Desk

ഗുവാഹത്തി: 500 രൂപയുടെ പന്തയത്തിൽ തോറ്റതിന് സുഹൃത്തിന്റെ തലയറുത്ത് യുവാവ്. ഫുട്‌ബോൾ മത്സരവുമായി ബന്ധപ്പെട്ട പന്തയത്തിൽ തോറ്റതിനാണ് സുഹൃത്തിന്റെ തലയറുത്തത്. വടക്കൻ അസമിലെ സോണിത്പൂർ ജില്ലയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. തുനിറാം മാദ്രി എന്നയാളാണ് കൊലപാതകം ചെയ്തത്.

സുഹൃത്തായ ബോയില ഹേറാമിനുമായി മത്സരം തുടങ്ങുന്നതിന് മുമ്പ് 500 രൂപയ്ക്ക് പന്തയം വെച്ചിരുന്നു. എന്നാൽ  പന്തയത്തിൽ തുനിറാം മാദ്രി തോറ്റെങ്കിലും പണം നൽകാൻ തയ്യാറായില്ല. മത്സരത്തിന് ശേഷം ബൊയ്ല ഹേംറാമിനെ അത്താഴത്തിന് വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വെച്ച് തുനിറാം മാദ്രി പന്തയപ്പണത്തെ ചൊല്ലി വഴക്കുണ്ടായി. പണം നൽകണമെന്ന് ഹേംറാം നിർബന്ധിച്ചപ്പോൾ രോഷാകുലനായ മാദ്രി വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അറുത്തുമാറ്റിയ തലയുമായി രാത്രി തന്നെ യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഏകദേശം 25 കിലോമീറ്ററോളം നടന്നാണ് യുവാവ് സ്‌റ്റേഷനിൽ കീഴടങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും അദ്ദേഹം കൈമാറിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഓഫീസർ കൂട്ടിച്ചേർത്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News