കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് ചെത്തി മധ്യവയസ്‌കൻ

സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.

Update: 2024-01-03 07:51 GMT

ബെം​ഗളൂരു: കുട്ടികൾ തന്റെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന്റെ ദേഷ്യത്തിൽ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്ത് മധ്യവയസ്‌കൻ. കർണാടക ബെല​ഗാവി ജില്ലയിലെ ‌‌ബസൂർട്ടെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം.

കല്യാണി മോറെ എന്നയാളാണ് അങ്കണവാടി ജീവനക്കാരിയായ സുഗന്ധ മോറെ (50)യുടെ മൂക്ക് മുറിച്ചത്. അങ്കണവാടി കുട്ടികൾ തന്റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് ഇയാൾ അവരുമായി വഴക്കിടുകയായിരുന്നു.

തുടർന്ന് അസഭ്യം പറയുകയും പൊടുന്നനെ കത്തിയെടുത്ത് മൂക്ക് അറുക്കുകയുമായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് സുഗന്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്തം സു​ഗന്ധയുടെ ശ്വാസകോശത്തിലേക്ക് പ്രവേശിച്ചതായും നില ഗുരുതരമാണെന്നും ഡോക്ടർമാർ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News