രാമക്ഷേത്ര പ്രതിഷ്ഠ; രാമലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ കുഴഞ്ഞുവീണ് മരിച്ചു

ഈ വീഴ്ച നാടകത്തിന്റെ ഭാ​ഗമാണെന്നാണ് വേദിയിലുണ്ടായിരുന്നവർ ആദ്യം കരുതിയത്.

Update: 2024-01-24 01:42 GMT

ചണ്ഡീ​ഗഢ്: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാമലീലാ നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാൾ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ഹരീഷ് മേത്തയെന്നയാളാണ് മരിച്ചത്.

ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നാടകം അവതരിപ്പിക്കുന്നതിനിടെ ഹരീഷ് കുഴഞ്ഞ് വീഴുകയായിരുന്നു.ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ ഈ വീഴ്ച നാടകത്തിന്റെ ഭാ​ഗമാണെന്നാണ് വേദിയിലുണ്ടായിരുന്നവർ ആദ്യം കരുതിയത്. ഏറെ നേരം അനക്കമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങൾ മനസിലാക്കുന്നത്.

Advertising
Advertising

ഉടൻ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈദ്യുതി വകുപ്പിൽ എഞ്ചിനീയറായി വിരമിച്ച ഹരീഷ് മേത്ത കഴിഞ്ഞ 25 വർഷമായി ഹനുമാൻ ആയി നാടകങ്ങളിൽ വേഷമിട്ടുവരുന്നയാളാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News