പാഞ്ഞെത്തിയ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി,ട്രാക്കിൽ കിടന്ന ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈയിലെ ശിവദി സ്റ്റേഷനിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്

Update: 2022-01-03 11:48 GMT
Editor : Dibin Gopan | By : Web Desk

പാഞ്ഞെത്തിയ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതുകൊണ്ട് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രാക്കിൽ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്തുവച്ച് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടതാണ് രക്ഷയായത്. മുംബൈയിലെ ശിവദി സ്റ്റേഷനിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.

റെയിൽവേ ട്രാക്കിലൂടെ മന്ദഗതിയിൽ നടന്നുനീങ്ങുന്ന ആളെയാണ് വീഡിയോ തുടങ്ങുമ്പോൾ കാണുക. ഇയാൾ പിന്നീട് ട്രാക്കിൽ കിടക്കുന്നത് കാണാം. ഈ സമയത്താണ് ഒരു ട്രെയിൻ പാഞ്ഞുവരുന്നത്. എന്നാൽ ട്രാക്കിൽ കിടന്ന ആളുടെ സമീപത്തെത്തിയപ്പോൾ ട്രെയിൻ പെട്ടെന്ന് നിന്നു. ഈ സമയം ചില ഉദ്യോഗസ്ഥർ ട്രാക്കിൽ കിടന്നയാളുടെ അടുത്തേക്ക് ഓടിയെത്തുന്നതും കാണാം.

Advertising
Advertising

റെയിൽവേ മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡ്രൈവറുടെ പ്രവൃത്തി അഭിനന്ദനം അർഹിക്കുന്നതാണെന്നും തക്കസമയത്തുള്ള ഇടപെടൽ മൂലം അദ്ദേഹം ഒരു ജീവൻ രക്ഷിച്ചെന്നുമാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News