ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും കൊണ്ട് ഭർത്താവ് ബലാത്സം​ഗം ചെയ്യിച്ചെന്ന് യുവതി; ഒപ്പം ക്രൂരമർദനവും ഭീഷണിയും

യുവതിയുടെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Update: 2024-05-07 11:18 GMT

ജയ്പ്പൂർ: ഭർത്താവ് അയാളുടെ പിതാവിനെയും സഹോദരനേയും കൊണ്ട് ഭാര്യയെ ബലാത്സം​ഗം ചെയ്യിച്ചെന്ന് പരാതി. രാജസ്ഥാനിലെ ചുരു ജില്ലയിലെ സാന്ദ്‌വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവ് ക്രൂരമായി മർദിച്ച് അവശയാക്കുകയും മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകുകയും ചെയ്ത ശേഷം ഭർതൃപിതാവിനെയും ഭർതൃസഹോദരനേയും കൊണ്ട് തന്നെ ബലാത്സം​ഗം ചെയ്യിച്ചെന്നാണ് യുവതിയുടെ പരാതി.

യുവതിയുടെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 15-20 വർഷമായി ഭർത്താവ് തനിക്ക് ബലംപ്രയോ​ഗിച്ച് ലഹരി നൽകുകയും മറ്റ് ആളുകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. വിസമ്മതിച്ചപ്പോഴെല്ലാം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതായും യുവതി ചൂണ്ടിക്കാട്ടി.

Advertising
Advertising

ഭർത്താവ് ചായയിൽ ലഹരി കലർത്തി കുടിപ്പിക്കുകയും പിന്നീട് തന്നെ ബലാത്സംഗം ചെയ്യിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇതിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അയാൾ മൂർച്ചയേറിയ ആയുധവുമായി കഴുത്തറുക്കാൻ ഓടിയെത്തിയതായും താൻ ഓടി രക്ഷപ്പെട്ടെന്നും യുവതി പറയുന്നു. മൂന്ന് ആൺമക്കളുടെയും ഒരു മകളുടേയും അമ്മയാണ് താനെന്നും യുവതി പറഞ്ഞു.

തൻ്റെ മൂന്ന് കുട്ടികൾ സഹോദരനൊപ്പമാണ് താമസിക്കുന്നത്. അതിനാൽ സഹോദരനെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായും എഫ്ഐആറിൽ പറയുന്നു. മെയ് നാലിനാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News