പിറന്നാൾ പാർട്ടിയുടെ ഭക്ഷണ ബിൽ പങ്കിടുന്നതിനെച്ചൊല്ലി തർക്കം; 18 കാരൻ സുഹൃത്തുക്കളുടെ കുത്തേറ്റ് മരിച്ചു

ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സുഹൃത്തുക്കൾക്ക് വേണ്ടി പാര്‍ട്ടി സംഘടിപ്പിച്ചത്

Update: 2023-06-08 02:34 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: പിറന്നാൾ പാർട്ടിയിലെ ഭക്ഷണബിൽ പങ്കിടുന്നതിനെചൊല്ലയുണ്ടായ തർക്കത്തിൽ 18 കാരൻ കുത്തേറ്റ് മരിച്ചു. കഴിഞ്ഞാഴ്ച മുംബൈയിലെ ഗോവണ്ടിയിലെ ബൈഗൻവാഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാബിർ അൻസാരി എന്നയാളാണ് മരിച്ചത്.

ജന്മദിനത്തോടനുബന്ധിച്ച് സാബിർ സുഹൃത്തുക്കൾക്ക് വേണ്ടി റോഡരികിലെ ധാബയിൽ പാർട്ടി നടത്തിയിരുന്നു. ബില്ലു വന്നപ്പോൾ ഏകദേശം 10,000 രൂപയോളമായി. ഇത്രയും പണം തന്റെ കൈയിൽ ഇല്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. ഇതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ പണം സംഘടിപ്പിച്ച് സാബിൽ തന്നെ ബില്ലടച്ചു.  പണം ചോദിച്ചെങ്കിലും പ്രതികള്‍ നല്‍കാന്‍ സമ്മതിച്ചില്ല. പണം ചോദിച്ചതിന്‍റെ ദേഷ്യത്തില്‍ പിന്നീട് പ്രതികളായ നാല് പ്രതികളും മറ്റൊരു ജന്മദിന പാർട്ടി സംഘടിപ്പിച്ച് കൊല്ലപ്പെട്ട സാബിർ അൻസാരിയെ അങ്ങോട്ട് ക്ഷണിച്ചു. കേക്ക് മുറിച്ച ശേഷം ക്രൂരമായി മർദിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സംഭവമറിഞ്ഞെത്തിയ പൊലീസ് സാബിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 17 കാരായ രണ്ടുപ്രതികൾ പൊലീസിൽ കീഴടങ്ങി.എന്നാൽ ബാക്കി രണ്ടുപേരെ അഹമ്മദാബാദിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ കൊലപാതക്കുറ്റം ചുമത്തി.പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News