എട്ടുദിവസം മുൻപ് വിവാഹം; ഭാര്യയെയും അമ്മയെയുമടക്കം എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

ഒരുവയസുകാരി ഉള്‍പ്പടെ എല്ലാവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു

Update: 2024-05-29 09:36 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: അമ്മയെയും ഭാര്യയെയുമടക്കം കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂട്ടക്കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കോടാലികൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചിന്ദ്വാരയിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദൽ കച്ചാറിൽ ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പുലർച്ചെ 2.30ന് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നു.

അമ്മ സിയാബായി (55), ഭാര്യ വർഷ (23), സഹോദരൻ ശ്രാവൺ കുമാർ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30), സഹോദരി പാർവതി( 16 ) അഞ്ചുവയസ്സുള്ള അനന്തരവൻ കൃഷ്ണ, മരുമക്കൾ സെവന്തി (4) ,ദീപ (1).എന്നിവരാണ് കൊല്ലപ്പെട്ടത്.എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽകുളിച്ചു കിടക്കുന്ന കുടുംബാംഗങ്ങളെ കണ്ടത്. നാട്ടുകാരെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീടാണ് വീടിന് 100 മീറ്റർ അകലെ ഇയാളെ നിലയിൽ കണ്ടെത്തിയത്.

പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. എട്ടുദിവസം മുൻപാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. നേരത്തെ മാനസികരോഗത്തിന് ഇയാൾ ചികിത്സ തേടിയിരുന്നതായും നാട്ടുകാർ പറയുന്നു. വിവാഹശേഷം പ്രതിയുടെ നില കൂടുതൽ വഷളാകുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കൂട്ടക്കൊലക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News