സഹോദരന്റെയും സഹോദരിയുടേയും സഹായത്താൽ ലിവിങ് ടു​ഗദർ പങ്കാളിയെ കൊലപ്പെടുത്തി; 26കാരൻ അറസ്റ്റിൽ

സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നാണ് പിടികൂടിയത്.

Update: 2023-04-29 16:20 GMT

ന്യൂഡൽഹി: സഹോദരന്റെയും സഹോദരിയുടേയും സഹായത്താൽ ലിവിങ് ടു​ഗദർ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ തെലിവാര പ്രദേശത്താണ് സംഭവം.

ഉത്തർപ്രദേശ് ബാഘ്പത് സ്വദേശിയായ വിനീത് പൻവാർ ആണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നാണ് പിടികൂടിയത്.

ഏപ്രിൽ 12ന് ഡൽഹി കരവാൽ ന​ഗറിലെ കൃഷ്ണ പബ്ലി​ക് സ്കൂളിന് സമീപം ഒരു അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ മരിച്ചത് ഉത്തരാഖണ്ഡിലെ മിരാജ്പൂർ സ്വദേശിയായ 25കാരി രോഹിന നാസ് എന്ന മഹി ആണെന്ന് തിരിച്ചറിഞ്ഞു.

വിനീത് പൻവാർ, സഹോദരൻ മോഹിത്, സഹോദരി പരുൾ എന്നിവരാണ് കൊലപാതകക്കേസിലെ പ്രധാന പ്രതികളെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് ഇർഫാൻ ഇവർക്കാവശ്യമായ സഹായവും ചെയ്തു. ഇതിൽ പാരുൾ, മോഹിത്, ഇർഫാൻ എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

വിനീത് പൻവാറും മോ​ഹിതും പാരുളും സുഹൃത്ത് ഇർഫാനും ചേർന്ന് നാസിനെ തെലിവാര ഫാർഷ് ബസാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം കരവാൽ നഗർ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News