മോഷണശ്രമം പരാജയപ്പെട്ടു: വെടിയുതിര്‍ത്ത് റോഡിലൂടെയോടി പ്രതി, നാട്ടുകാര്‍ പിന്നാലെയോടി പിടികൂടി

തോക്ക് ചൂണ്ടി പ്രതി ജ്വല്ലറി ജീവനക്കാരെ ഭീഷണിപ്പെടുത്തി

Update: 2023-08-16 04:32 GMT
Advertising

അഹമ്മദാബാദ്: മോഷണ ശ്രമം പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ തിരക്കേറിയ റോഡിലൂടെ വെടിയുതിർത്ത് പ്രതി. ജയ്പൂർ സ്വദേശിയായ പ്രതി ലോകേന്ദ്രസിൻഹ് ഷെഖാവതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ മണിനഗറിലാണ് സംഭവം.

മണിനഗറിലെ എല്‍.ജി ഹോസ്പിറ്റലിന് സമീപത്തെ ജ്വല്ലറിയിലാണ് ലോകേന്ദ്രസിൻഹ് മോഷണത്തിനെത്തിയത്. ഇയാൾ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി ജ്വല്ലറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. എന്നാല്‍ ജീവനക്കാര്‍ തന്നെ പിടികൂടുമെന്ന് ഭയന്ന പ്രതി ജ്വല്ലറിയില്‍ നിന്നും റോഡിലേക്ക് ഓടി. തിരക്കേറിയ റോഡിലൂടെ ഓടുന്നതിനിടെ പ്രതി വെടിയുതിര്‍ത്തു.

എന്നാല്‍ നാട്ടുകാര്‍ പിന്നാലെ ഓടി ലോകേന്ദ്രസിൻഹിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. നാടൻ നിർമിത പിസ്റ്റൾ ഉപയോഗിച്ചായിരുന്നു കവര്‍ച്ചാശ്രമം. 

Summary- video that has emerged from Gujarat's Ahmedabad in Maninagar, a man was seen firing shots on the road even as the people chased him. The accused man carrying a revolver, had entered a jeweller's shop to commit a robbery.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News