മദ്യം കൊടുത്തില്ല; യുവാവ് വൈന്‍ ഷോപ്പിന് തീയിട്ടു

വിശാഖപട്ടണത്തെ മദുർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

Update: 2023-11-13 03:16 GMT

പ്രതീകാത്മക ചിത്രം

വിശാഖപട്ടണം: മദ്യം കൊടുക്കാത്തതിനെ തുടര്‍ന്ന് വൈന്‍ ഷോപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍. വിശാഖപട്ടണത്തെ മദുർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഞായറാഴ്ച മധുരവാഡ ഭാഗത്തെ ഒരു വൈന്‍ ഷോപ്പിനാണ് മധു എന്ന യുവാവ് തീയിട്ടത്. ഷോപ്പ് അടച്ചുപൂട്ടുന്ന സമയമായതിനാൽ കടയിലെ ജീവനക്കാർ മദ്യം നൽകിയില്ല. ഇതാണ് മധുവിനെ പ്രകോപിപ്പിച്ചത്. ഇത് വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി സ്ഥലം വിട്ടെങ്കിലും വൈകിട്ട് പെട്രോളുമായി എത്തി ഷോപ്പിലും ജീവനക്കാരുടെ ദേഹത്തും ഒഴിച്ചശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീട് മധു ഓടിരക്ഷപ്പെട്ടു. കടയിൽ നിന്ന് ജീവനക്കാർ ഇറങ്ങിയോടിയെങ്കിലും കട കത്തിനശിക്കുകയും കമ്പ്യൂട്ടറും പ്രിന്‍ററും ഉൾപ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ ഐപിസി 307, 436 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും ഇൻസ്പെക്ടർ രാമ കൃഷ്ണ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News