ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ കാമുകിയെ കഴുത്തറുത്തു കൊന്നു; യുവാവ് അറസ്റ്റിൽ

വാക്കുതർക്കത്തെ തുടർന്ന് കാമുകൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു

Update: 2023-06-20 05:31 GMT

മുംബൈ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ 30 കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു.മുംബൈ സാകി നാകയിലാണ് സംഭവം. ദീപക് ബോർസ് എന്നയാളാണ് പൊലീസ് പിടിയിലായത്.ചാന്ദി വാലി സംഘർഷ് നഗർ സ്വദേശി പഞ്ചശീല അശോക് ജംദാറാണ് കൊല്ലപ്പെട്ടത്.\

പൊലീസ് പറഞ്ഞതനുസരിച്ച് രണ്ട് പേരും ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് കൊലയാളി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്ത്രീയുടെ കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം ഇതേ ആയുധം ഉപയോഗിച്ച് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ദീപക് ബോർസിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.

Advertising
Advertising

ആഴ്ചകൾക്ക് മുമ്പ് ബാന്ദ്രയിൽ 28 കാരിയെ വാക്ക് തർക്കത്തെ തുടർന്ന് കാമുകൻ ആക്രമിച്ചിരുന്നു. യുവതിയെ കാമുകൻ മുക്കി കൊല്ലാൻ ശ്രമിക്കുകയും അവരുടെ തല പാറയിൽ ഇടിക്കുകയും ചെയ്തിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കാമുകനെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News