യാത്രക്കിടെ കോക്പിറ്റിനുള്ളിലേക്ക് കയറാൻ ശ്രമം; ടോയ്‌ലറ്റാണെന്നാണ് കരുതിയതെന്ന് യാത്രക്കാരന്‍

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10:30ഓടെ വാരണാസിയില്‍ ലാന്‍ഡ് ചെയ്ത IX 1086 വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍

Update: 2025-09-22 11:12 GMT
Editor : rishad | By : Web Desk

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍.

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10:30ഓടെ വാരണാസിയില്‍ ലാന്‍ഡ് ചെയ്ത IX 1086 വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.  അതേസമയം യാത്രക്കാരന്‍ കോക്ക്പിറ്റിന്റെ കൃത്യമായ പാസ്‌കോഡ് നല്‍കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണെന്ന് പൈലറ്റ് ഭയക്കുകയും കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് ഈ വാർത്ത സോഴ്‌സിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇയാള്‍ കോക്പിറ്റിനുള്ളിലേക്ക് പ്രവേശിക്കാനുള്ള പാസ്‌വേർഡ്‌ അടിച്ചെങ്കിലും തുറക്കാനായില്ല. 

അതേസമയം വിമാനം വാരണാസിയിൽ ഇറങ്ങിയ ശേഷം അദ്ദേഹത്തെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. യാത്രക്കാരന്റെയും ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെയും ലഗേജ് വീണ്ടും പരിശോധിച്ചതായി സിഐഎസ്എഫ് അറിയിച്ചു. ദുരൂഹതകളൊന്നുമില്ലെന്നാണ് വിവരം. ശൗചാലയമാണെന്ന് കുതിയാണ് വാതിൽതുറക്കാൻ ശ്രമിച്ചതെന്നാണ് ഇയാളുടെ വാദം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News