'എന്നെ വിവാഹം ചെയ്യൂ...'; ബൈക്കും പണവും വാങ്ങി വിവാഹം വൈകിപ്പിച്ചയാളെ ഓടിപ്പിടിച്ച് യുവതി- വീഡിയോ

യുവതിയുടെ മാതാപിതാക്കൾ ഇയാൾക്ക് സ്ത്രീധനമായി ഒരു ബൈക്കും 50000 രൂപയും നൽകിയിരുന്നു

Update: 2022-09-03 11:18 GMT
Editor : afsal137 | By : Web Desk

നവാഡ: വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ബിഹാറിലെ നവാടയിലെ ഭഗത് സിംഗിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാർക്കറ്റിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇയാളോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി അഭ്യർത്ഥിച്ചു. പ്രശ്‌നം ആരംഭിച്ചതോടെ നാട്ടുകാരും ചുറ്റും കൂടിയത് സ്ഥിതി ഗുരുതരമാക്കി.

പിന്നീട് ഓടി രക്ഷപ്പെട്ടാലെന്നായി യുവാവ്. ശേഷം, ഓടിയ യുവാവിനെ പിന്തുടർന്ന് യുവതിയും ഓടുകയായിരുന്നു. യുവാവിന്റെ കൈയ്യും പിടിച്ച് എന്നെ വിവാഹം ചെയ്യൂ എന്ന് അഭ്യർത്ഥിക്കുന്ന യുവതിയെയും വീഡിയോയിൽ കാണാം. എന്നാൽ യുവതിയുടെ പിടിവെട്ട് കുതറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവാവ്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

Advertising
Advertising

യുവതിയുടെ മാതാപിതാക്കൾ ഇയാൾക്ക് സ്ത്രീധനമായി ഒരു ബൈക്കും 50000 രൂപയും നൽകിയിരുന്നു. എന്നാൽ വിവാഹം അടുത്തതോടെ വിവാഹം നീട്ടിവെക്കാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. അതിനിടെ യുവതിയുടെ ബന്ധുക്കൾ വിവാഹ തീയതി നീട്ടുന്നതിൽ എതിർപ്പറിയിക്കുകയുമുണ്ടായി. യുവാവിനു പിന്നാലെ യുവതി ഒാടിയതോടെ സ്ഥിതിഗതികൾ വഷളായി. പൊലീസും സ്ഥലത്തെത്തി. ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇരുവർക്കും കൗൺസിലിംഗ് നൽകുകയും ചെയ്തു. പിന്നീട് ഇരുവരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. പൊലീസ് സ്റ്റേഷൻ സമീപത്ത് തന്നെയുള്ള ക്ഷേത്രത്തിൽവെച്ചാണ് ഇവർ വിവാഹിതരായത്.

അതേസമയം, വിവാഹം മുടക്കാൻ കുളിമുറിയിൽ തെന്നി വീണതായി അഭിനയിച്ച വരൻ ഒടുവിൽ കുടുങ്ങിയ വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് സംഭവം. ഓഗസ്റ്റ് 21നാണ് യുഎസിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി ജോലി ചെയ്യുന്ന അന്വേഷ് എന്ന് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ജഗ്തിയാൽ ജില്ലയിൽ നിന്നുള്ള ഒരു യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചതോടെ ഒരാഴ്ചക്കുള്ളിൽ വിവാഹിതനാകണമെന്ന് വീട്ടുകാരോട് പറഞ്ഞത് യുവാവ് തന്നെയായിരുന്നു. വിവാഹ ദിനം രാവിലെ കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് അന്വേഷ് ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇയാൾക്ക് യാതൊരു പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കള്ളി വെളിച്ചത്തായതോടെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News