വായുമലിനീകരണം: ഇന്ത്യാ​ഗേറ്റിൽ പ്രതിഷേധവുമായി സമൂഹമാധ്യമ കൂട്ടായ്മകൾ

പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാഗേറ്റിൽ വൻ പൊലീസ് സന്നാഹം

Update: 2025-11-09 13:01 GMT

ന്യൂഡൽഹി:വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ വൻ പ്രതിഷേധം. സമൂഹമാധ്യമ കൂട്ടായ്മകൾ ചേർന്നാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാ​ഗേറ്റിൽ വൻ പൊലീസ് സന്നാഹം. ഇന്ത്യാ​ഗേറ്റിന്റെ പ്രധാനഭാ​ഗത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

പ്രതിഷേധത്തെ തുടർന്ന് കനത്ത് സുരക്ഷയാണ് പൊലീസ് ഉറപ്പുവരുത്തിയത്. ചെറിയ കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങൾ എത്തിച്ചേരുന്നതിനാൽ വലിയ പൊലീസ് സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധിക്കണമെങ്കിൽ സർക്കാർ അനുവദിച്ചിട്ടുള്ള ജന്ദർമന്ദറിൽ പോകണമെന്നാണ് പ്രതിഷേധക്കാരോടുള്ള പൊലീസിന്റെ നിലപാട്.

Advertising
Advertising

എങ്കിലും, പൊലീസിന്റെ പ്രതിരോധം മറികടന്നുകൊണ്ട് നിരവധിപേരാണ് ഇന്ത്യാ​ഗേറ്റിന്റെ മുമ്പിൽ തടിച്ചുകൂടിയിട്ടുള്ളത്. എല്ലാ വർഷവും ഇത്തരത്തിൽ വായുമലിനീകരണം ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കാറുള്ളത്. മലിനമായ വായു ശ്വസിച്ചുകൊണ്ട് നിരവധിയാളുകൾ‌ മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സമരത്തിനെത്തിയവരിൽ കൂടുതലും യുവാക്കളാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഡൽഹിയുടെ വിവിധ മേഖലകളിലുള്ളവർ പ്രതിഷേധത്തിനായി ഒരുമിച്ചുകൂടിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News