കറി മോശമാണെന്ന് പറഞ്ഞതിന് എട്ടാം ക്ലാസുകാരന് ഹോസ്റ്റല്‍ വാര്‍ഡന്‍റെ ക്രൂരമര്‍ദനം

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം

Update: 2024-04-15 09:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംഗ്ഗറെഡ്ഡി: ഹോസ്റ്റലില്‍ ഉച്ച ഭക്ഷണത്തിനൊപ്പം വിളമ്പിയ കറി മോശമാണെന്ന് പറഞ്ഞതിന് എട്ടാം ക്ലാസുകാരനെ ഹോസ്റ്റല്‍ വാര്‍ഡന്‍ ക്രൂരമായി മര്‍ദിച്ചു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. കാംഗ്ടി മണ്ഡലത്തിലെ താണ്ടയിൽ നിന്നുള്ള മുകുന്ദ് സംഗറെഡ്ഡിക്കാണ് മര്‍ദനമേറ്റത്.

ജില്ലയിലെ സെന്‍റ് .ജോസഫ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് മുകുന്ദ്. എസ്.ടി ഹോസ്റ്റലിലാണ് കുട്ടി താമസിച്ച് പഠിക്കുന്നത്. ഞായറാഴ്ച വിളമ്പിയ ഭക്ഷണം കഴിച്ച ശേഷം മുകുന്ദ് വാർഡനെ സമീപിക്കുകയും വിളമ്പിയ ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുകേട്ട വാര്‍ഡന്‍ രാമകൃഷ്ണന്‍ ദേഷ്യപ്പെടുകയും കുട്ടിയെ വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു. ഭക്ഷണത്തെക്കുറിച്ച് മറ്റ് കുട്ടികളും പരാതിപ്പെട്ടപ്പോള്‍ അവരോടും രാമകൃഷ്ണന്‍ മോശമായി പെരുമാറി. ഒടുവില്‍ വാര്‍ഡനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവംരാജസ്ഥാനിലെ അൽവാർ ജില്ലയിലെ സ്‌കൂളിൽ ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ ബക്കറ്റിൽ തൊട്ടതിന് 8 വയസുള്ള വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണിത്. നാലാം ക്ലാസ് വിദ്യാർഥിയായ ചിരാഗിനാണ് മര്‍ദനമേറ്റത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News