പിതാവിന്റെ കാമുകിയെ കഴുത്തറുത്തു കൊന്നു; പതിനാറുകാരൻ അറസ്റ്റിൽ

കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ മുത്തശ്ശിയുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്

Update: 2024-04-15 08:07 GMT
Editor : ലിസി. പി | By : Web Desk

കോയമ്പത്തൂർ: പിതാവിന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന കേസിൽ 16 കാരൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ അന്നൂരിനടുത്ത് പനന്തോപ്പുമയിലാണ് കൊലപാതകം നടന്നത്. 35 കാരിയായ കനകയാണ് കൊല്ലപ്പെട്ടത്.

കുട്ടിയുടെ പിതാവ്  കാമുകിയായ കനകക്കൊപ്പം പനന്തോപ്പുമയിലിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും അതേ ഗ്രാമത്തിലെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നതെന്ന് അന്നൂർ പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് മത്സ്യവ്യാപാരിയാണ്. ഇയാളുടെ മത്സ്യവിൽപ്പന സ്റ്റാളിനാണ് ഭാര്യയും മൂത്തമകനും ജോലി ചെയ്യുന്നത്. ജോലിസ്ഥലത്ത് വെച്ച് ഇയാൾ മകനെ മർദിക്കാറുണ്ട്. തന്നെയും അമ്മയും മർദിക്കുന്നത് കൊല്ലപ്പെട്ട കനകയുടെ പ്രേരണമൂലമാണെന്നാണ് 16 കാരൻ കരുതിയിരുന്നത്. ഇക്കാരണത്താലാണ് കനകയെ കൊല്ലാൻ തീരുമാനമെടുത്തതെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

ശനിയാഴ്ച വൈകിട്ട് പ്രതി കടയിൽ നിന്ന് പുറത്ത് പോകുകയും പിതാവും കാമുകിയും താമസിക്കുന്ന സ്ഥലത്തെത്തി. വീട്ടിൽ തനിച്ചായിരുന്നു കനകയെ കുത്തിക്കൊലപ്പെടുത്തി. ഇവരുടെ വയറ്റിനും കുത്തേറ്റിട്ടുണ്ട്. കനക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ 16 കാരൻ ഒളിവിൽ പോയി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ പിതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കനകയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ 16 കാരൻ ഒളിവിൽ പോയതായി കണ്ടെത്തി. തിരുപ്പൂർ ജില്ലയിലെ അവിനാശിക്കടുത്തുള്ള മുത്തശ്ശിയുടെ വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിക്ക് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽസ് ഒബ്‌സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News