മഴദൈവങ്ങള്‍ കനിയാന്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തി ഗ്രാമവാസികള്‍

അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികളെയാണ് നഗ്നരാക്കി നടത്തിയത്

Update: 2021-09-07 10:06 GMT
Editor : Dibin Gopan | By : Web Desk

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്‍. മധ്യപ്രദേശിലെ ദമോഹ് ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ആറ് പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്നത്.

ഗ്രാമത്തിലെ കടുത്ത വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. തവളയെ കെട്ടിയ മരത്തടി തോളില്‍ കയറ്റിവെച്ച് നഗ്നരാക്കി നടത്തുന്നതാണ് ആചാരം. ഇങ്ങനെ ചെയ്താല്‍ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തില്‍ മഴ പെയ്യുമെന്നുമാണ് വിശ്വാസം. അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികളെയാണ് നഗ്നരാക്കി നടത്തിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ദേശീയ ബാലാവകാശ കമ്മീഷന്‍ ജില്ലാ ഭരണാധികാരികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ നഗ്നരാക്കി നടത്തിയതില്‍ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് ദമോഹ് ജില്ലാ കളക്ടര്‍ എസ് കൃഷ്ണ ചൈതന്യ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നഗ്നരാക്കി നടത്തിയതായി കണ്ടെത്തിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദമോഹ് എസ്പി ഡി ആര്‍ തിവാരി അറിയിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News