ഡൽഹിയിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ അടച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ സ്യൂട്ട്‌കേസ് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പർപ്പിൾ കളർ ട്രാവൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം.

Update: 2022-03-25 14:10 GMT

വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ അടച്ചനിലയിൽ. വ്യാഴാഴ്ച രാത്രി കുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. രോഹിണി സെക്ടർ-1ൽ താമസിക്കുന്ന കുട്ടിയുടേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ സ്യൂട്ട്‌കേസ് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പർപ്പിൾ കളർ ട്രാവൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. തൊണ്ട മുറിച്ചിരുന്നുവെന്നും മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സമീർ ശർമ പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News