അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംവദിച്ച് സ്റ്റാലിന്‍

വികസനത്തിന്റെ 'ദ്രാവിഡ മാതൃക'യാണ് താന്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് എം കെ സ്റ്റാലിന്‍

Update: 2022-05-07 07:53 GMT
Advertising

ചെന്നൈ: തമിഴ്നാട്ടിലെ തന്‍റെ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബസ്സില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംവദിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സർക്കാരിന്‍റെ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍ (എം.ടി.സി) ബസിലാണ് സ്റ്റാലിന്‍ യാത്ര ചെയ്തത്.

ചെന്നൈയിലെ രാധാകൃഷ്ണൻ റോഡിലായിരുന്നു . സര്‍ക്കാര്‍ നേരത്തെ ഏര്‍പ്പെടുത്തിയ സൗജന്യ യാത്രാ സൗകര്യത്തെ കുറിച്ച് സ്ത്രീ യാത്രക്കാരോട് അഭിപ്രായം ആരാഞ്ഞു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നത് ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം നിറവേറ്റി.

ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നിരവധി ക്ഷേമപദ്ധതികളും സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം നല്‍കുമെന്നാണ് ഒരു പ്രഖ്യാപനം. ജനങ്ങളുടെ മെഡിക്കൽ ആവശ്യങ്ങൾക്കായി നഗരങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങൾ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ 'ദ്രാവിഡ മാതൃക'യാണ് താന്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണതെന്നും സ്റ്റാലിന്‍ വിശദീകരിച്ചു.

ഡി.എം.കെ സ്ഥാപകൻ സി.എൻ അണ്ണാദുരൈയുടെയും പിതാവും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെയും ചെന്നൈ മറീനയിലെ സ്‌മാരകങ്ങളിൽ സ്റ്റാലിൻ പുഷ്പാർച്ചന നടത്തി. 10 വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് തമിഴ്നാട്ടില്‍ ഇത്തവണ ഡി.എം.കെ അധികാരത്തിലെത്തിയത്. 2006-11 കാലത്ത് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു സ്റ്റാലിന്‍.



Sumary- Tamil Nadu Chief Minister M K Stalin today travelled in a state-run Metropolitan Transport Corporation (MTC) bus and interacted with the passengers and later made a series of public welfare announcements in the state Assembly to mark the completion of his government's first anniversary

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News