'ഈ വിഡിയോയെങ്ങാനും എന്റെ അമ്മ കണ്ടാൽ....';പെണ്‍മക്കളെ ഉണർത്താൻ ബാൻഡ് മേളക്കാരെ വിളിച്ച് ഒരമ്മ,ചിരി പടര്‍ത്തി കമന്‍റ് ബോക്സ്

'ഈ വര്‍ഷത്തെ മികച്ച അമ്മ' എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്

Update: 2025-10-28 03:30 GMT
Editor : Lissy P | By : Web Desk

photo| social media

ന്യൂഡല്‍ഹി: സ്കൂളില്‍ പോകുന്ന മക്കളെ വിളിച്ചുണര്‍ത്തുക എന്നത് അമ്മമാരുടെ രാവിലെയുള്ള ഏറ്റവും വലിയ ടാസ്കാണ്.. വിളിച്ചുണര്‍ത്തിയാലും തിരിഞ്ഞുകിടക്കും. ജനല് തുറന്നിട്ടും ഫാന്‍ ഓഫാക്കിയും ലൈറ്റ് ഓണ്‍ ചെയ്തുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയാണ് പല അമ്മമാരും മക്കളെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്നത്. തലയില്‍ വെള്ളം കോരി ഒഴിച്ച അനുഭവമുള്ളവരും ഏറെയുണ്ട്.ഇപ്പോഴിതാ രണ്ട് പെണ്‍മക്കളെ ഉണര്‍‌ത്താന്‍ ഒരമ്മ ചെയ്ത വഴിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 

രണ്ട് ബാന്‍ഡ് മേളക്കാര്‍ പെണ്‍മക്കള്‍ കിടന്നുറങ്ങുന്ന മുറിയിലേക്ക് എത്തുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്.തുടര്‍ന്ന് ഒരാള്‍ഡോളും മറ്റൊരാൾ ഒരു ട്രംപറ്റും വായിക്കുന്നു. ശബ്ദം കേട്ട് പുതപ്പ് ഒന്നുകൂടി മുഖത്തേക്ക് വലിച്ചിട്ട് കുട്ടികള്‍ ഉറങ്ങുന്നുണ്ടെങ്കില്‍ ശബ്ദം ഉച്ചത്തിലായപ്പോള്‍ ഞെട്ടിയുണരുന്നതും വിഡിയോയില്‍ കാണാം.

Advertising
Advertising

ഈ വര്‍ഷത്തെ മികച്ച അമ്മ എന്ന തലക്കെട്ടോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ പ്രചരിക്കുന്നത്.jist എന്ന പേജില്‍ പങ്കുവെച്ച വിഡിയോ ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. വിഡിയോയുടെ താഴെ രസകരമായ കമന്‍റുകളാണ് ആളുകള്‍ പങ്കുവെക്കുന്നത്. ഈ വിഡിയോ എന്‍റെ മാതാപിതാക്കളുടെ ഫീഡുകളില്‍ വന്നുപോകരുതേ എന്നായിരുന്നു കൂടുതല്‍ പേരും കമന്‍റ് ചെയ്തത്.

'ഈ വിഡിയോ എന്‍റെ അമ്മ കാണും മുന്‍പേ ഡിലീറ്റ് ചെയ്യൂ...',ഇതുപോലൊരു കുടുംബത്തില്‍ ജനിക്കാത്തതിന് ദൈവത്തിന് നന്ദി,.. “ഞങ്ങളുടെ അമ്മ ഫാൻ ഓഫ് ചെയ്തും മിക്സർ ഗ്രൈൻഡർ ഓണാക്കിയുമാണ് ഉണര്‍ത്താറ്'. 'ജഗ്ഗിലെ വെള്ളമെടുത്താണ് എന്നെ ഉണര്‍ത്താറ്' ...എന്നിങ്ങനെ പോകുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News