പൂമാലയല്ല, ഒരു കുപ്പി മദ്യം കൈയില്‍ കിട്ടിയാല്‍ കുരങ്ങ് എന്ത് ചെയ്യും? വിഡിയോ കാണാം

വിഡിയോയിൽ കടയുടമയും മദ്യം വാങ്ങാനെത്തിയവരുമെല്ലാം കുരങ്ങിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്

Update: 2021-07-15 13:34 GMT
Editor : Shaheer | By : Web Desk

കുരങ്ങിന്റെ കൈയിൽ കിട്ടിയ പൂമാല പോലെ എന്നു പറയാറുണ്ട്. എന്നാൽ, കുരങ്ങിന്റെ കൈയിൽ മദ്യക്കുപ്പി കിട്ടിയാൽ എങ്ങനെയിരിക്കും?! പൂമാല കിട്ടിയ പോലെത്തന്നെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി. കുപ്പിയുടെ അടപ്പ് തുറന്ന് രണ്ട് മുറുക്ക് അകത്താക്കാൻ മറന്നില്ല മധ്യപ്രദേശിലൊരു കുരങ്ങ്.

മധ്യപ്രദേശിലെ മാന്ദ്‌ല ജില്ലയിലുള്ള ഒരു മദ്യഷോപ്പിൽനിന്നുള്ള ഈ കൗതുകക്കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മദ്യഷോപ്പിൽ നിരത്തിവച്ച കുപ്പികളിൽ ഒന്നെടുത്തു 'വീശുക'യായിരുന്നു കുരങ്ങ്. കുപ്പിയുടെ അടപ്പ് തുറക്കാൻ കുറച്ചുനേരം പണിപ്പെട്ടു കുരങ്ങ്. ഇടയ്ക്ക് കടയുടമ ഒരു ബിസ്‌കറ്റ് നീട്ടിനൽകിയിട്ടും അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലായിരുന്നു.

Advertising
Advertising

അധികം അധ്വാനിക്കേണ്ടിവന്നില്ല. ആരുടെയും സഹായമില്ലാതെ സ്വന്തമായിത്തന്നെ കുപ്പിയുടെ അടപ്പ് തുറന്ന് രണ്ട് തുള്ളി അകത്താക്കി. വീണ്ടും ആസ്വദിച്ച് ഒന്നുരണ്ട് തുള്ളികൾ കൂടി അകത്താക്കി കുപ്പിയുടെ അടപ്പും മൂടിയാണ് കുരങ്ങ് 'കുടി' നിർത്തിയത്. ഇതിനിടയിൽ കൈയിൽവീണ ഒരു തുള്ളി നക്കിത്തുടക്കുന്നുമുണ്ട്.

Full View

ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ ഒരാളാണ് ഈ കൗതുകക്കാഴ്ച പകർത്തി പുറത്തുവിട്ടത്. ഒരു മിനിറ്റും 14 സെക്കൻഡുമുള്ള വിഡിയോയിൽ കടയുടമയും മദ്യം വാങ്ങാനെത്തിയവരുമെല്ലാം കുരങ്ങിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News