അഹമ്മദാബാദ് വിമാനാപകടം: ഇതുവരെ തിരിച്ചറിഞ്ഞത് 11 യാത്രക്കാരെയും എട്ടു വിദ്യാർഥികളെയും, കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന്

അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2025-06-15 02:55 GMT
Editor : ലിസി. പി | By : Web Desk

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച കൂടുതൽ പേരെ തിരിച്ചറിയാൻ നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും.അപകടത്തിൽ മരിച്ച 11 യാത്രക്കാരെയും എട്ട് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെയുമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകി. അതേസമയം, മൃതദേഹങ്ങൾ വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.

192 ആംബുലൻസുകളും 591 ഡോക്ടർമാരുടെ സംഘത്തെയും ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.   അപകടം നടന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News