മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

മൂന്ന് ട്രെയിനുകളാണ് പുതുതായി റദ്ദാക്കിയത്.

Update: 2023-12-07 13:02 GMT
Advertising

പാലക്കാട്: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. മൂന്ന് ട്രെയിനുകളാണ് പുതുതായി റദ്ദാക്കിയത്.

ചെന്നൈ സെൻട്രൽ- പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

ഇതു കൂടാതെ തമിഴ്നാടിനകത്ത് സർവീസ് നടത്തുന്ന പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ കാറ്റിന്റെയും മഴയുടേയും ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മിക്ക സ്ഥലത്തും വെള്ളക്കെട്ട് തുടരുകയാണ്.

ഇതേ തുടർന്ന് പൊതുഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News