മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ

മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളിയെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ മൂന്നു ഫോൺ കോളുകളാണ് വന്നതെന്ന് പൊലീസ് പറഞ്ഞു.

Update: 2022-08-15 09:46 GMT

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അജ്ഞാതന്റെ ഭീഷണി. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളിയെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ മൂന്നു ഫോൺ കോളുകളാണ് വന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡി.ബി മാർഗ് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പടിഞ്ഞാറൻ സബർബനിലെ ദഹിസർ ഏരിയയിൽനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പുതിയ വിവരം. റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെയും ആശുപത്രിയിലെ ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ നിന്ന് സ്‌കോർപിയോ കാറിൽ 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും കണ്ടെടുത്തിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഈ സ്‌കോർപിയോയുടെ ഉടമസ്ഥനും താനെ സ്വദേശിയുമായ വ്യവസായി മൻസൂഖ് ഹിരനെ മുകേഷ് അംബാനിയുടെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. നിലവിൽ എൻഐഎ ആണ് ഈ കേസ് അന്വേഷിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News