ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിൽ തലകുടുങ്ങി 16 കാരിക്ക് ദാരുണാന്ത്യം

മുത്തശ്ശിയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു പെണ്‍കുട്ടി

Update: 2022-11-02 13:12 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തലകുടുങ്ങി 16 വയസുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ മാൻഖുർദിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രേഷ്മ ഖരാവി എന്ന പെൺകുട്ടിയാണ് മരിച്ചത്. ന്യൂ സായ്ധാം സൊസൈറ്റിയിൽ താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.   

കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ രേഷ്മ ലിഫ്റ്റിന്റെ പുറമെയുള്ള വാതിലിൽ ജനൽ പോലുള്ള ഭാഗത്ത് കൂടി തലയിട്ട് നോക്കി. ഇതിനിടെ ലിഫ്റ്റ് താഴത്തെ നിലയിലേക്ക് നീങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Advertising
Advertising

ഏഴ് നിലകളുള്ള കെട്ടിടസമുച്ചയത്തിൽ അഞ്ച് ദിവസം മുമ്പാണ് ലിഫ്റ്റ് പ്രവർത്തിക്കാൻ തുടങ്ങിയത്. ഹൗസിംഗ് സൊസൈറ്റിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥർ അനാസ്ഥയാണെന്ന് അപകടത്തിന് കാരണമെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

ലിഫ്റ്റിന്റെ പുറമെയുള്ള വാതിലിലെ ചെറിയ ജനൽ ഗ്ലാസ് പോലെയുള്ള വസ്തു ഉപയോഗിച്ച് മറക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് രേഷ്മയുടെ കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൗസിങ് സൊസൈറ്റിയുടെ ചെയർമാൻ, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് ഇൻസ്പെക്ടർ മഹാദേവ് കാംബ്ലെ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News