ഞാൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ല: രാഹുൽഗാന്ധി

പൊതുയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ആരവങ്ങളൊടെയാണ് പ്രവർത്തകർ വരവേറ്റത്

Update: 2023-04-29 01:27 GMT
Advertising

ബംഗളൂരു: താൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ലെന്ന് രാഹുൽഗാന്ധി. ബെല്ലാരിയിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ പഴയകാല പ്രതാപ കേന്ദ്രമായ ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമായത്. ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങൾ പിന്തുടർന്നു.

പൊതുയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ആരവങ്ങളോടെയാണ് പ്രവർത്തകർ വരവേറ്റത്. കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച സംസ്ഥാനത്തെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അതിനിടയിൽ കൊരട്ട്ഗരയിലെ കോൺഗ്രസ് പ്രചാരണത്തിനിടെ മുൻ ഉപ മുഖ്യമന്ത്രി ജി പരമേശ്വരക്ക് കല്ലേറിൽ പരിക്കേറ്റു.

224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News