സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ പ്രതിഷേധം കനക്കുന്നു

പ്രതിപക്ഷം ഒന്നാകെ ഭരണപക്ഷത്തേക്ക് കൂറുമാറിയ സംസ്ഥാനമാണ് നാഗാലാന്റ്. ഇവിടെ എൻഡിഎ ഘടകകക്ഷിയായ ഭരണപക്ഷവും പ്രത്യേകാധികാരം പിൻവലിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.

Update: 2021-12-07 03:09 GMT

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാട്ടുകാരുടെ ആവശ്യം വിവിധ രാഷ്ട്രീയപ്പാർട്ടികൾ കൂടി ഏറ്റെടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ സൈന്യത്തിന്റെ പ്രത്യേക അധികാരം പിൻവലിക്കണമെന്ന ആവശ്യമാണ് ജനങ്ങൾ ഉയർത്തുന്നത്. പ്രതിപക്ഷം ഒന്നാകെ ഭരണപക്ഷത്തേക്ക് കൂറുമാറിയ സംസ്ഥാനമാണ് നാഗാലാന്റ്. ഇവിടെ എൻഡിഎ ഘടകകക്ഷിയായ ഭരണപക്ഷവും പ്രത്യേകാധികാരം പിൻവലിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.

Advertising
Advertising

അതേസമയം കഴിഞ്ഞ ദിവസം വെടിവെപ്പിനെക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി്അമിത് ഷാ ഇതിനെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. വരും ദിവസങ്ങളിലും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പ്രതിഷേധം തുടരുമെന്നാണ് സൂചന. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് നാഗാലാന്റ് സന്ദർശിക്കുന്നുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News