തെക്കൻ സംസ്ഥാനങ്ങളിൽ എൻ.സി.ബിയുടെ വൻ ലഹരിവേട്ട; തിരുവനന്തപുരത്തും മയക്കുമരുന്ന് പിടികൂടി

ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച പാഴ്‌സലിൽ നിന്ന് എൽ.എസ്.ഡി സ്റ്റാമ്പും ആംഫെറ്റാമിനുമാണ് പിടികൂടിയത്

Update: 2021-11-21 09:43 GMT
Advertising

ദക്ഷിണേന്ത്യയില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ വന്‍ ലഹരിവേട്ട. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തു. 212.5 കിലോ കഞ്ചാവ് ഉൾപ്പടെ നിരവധി ലഹരി വസ്തുക്കളാണ് പരിശോധനയിൽ പിടികൂടിയത്. ആറു പേരെ ചെന്നൈ എൻ.സി.ബി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ എൽ.എസ്.ഡി സ്റ്റാമ്പും ആംഫെറ്റാമിനും പിടികൂടി. നവംബര്‍ 16ന് നടത്തിയ പരിശോധനയിലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച പാഴ്സലിലായിരുന്നു ലഹരി വസ്തുക്കൾ. ആർക്ക് വേണ്ടിയാണ് ലഹരി എത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എൻ.സി.ബി ചെന്നൈ സോണൽ ഡയറക്ടർ അറിയിച്ചു. 

Narcotics Control Bureau (NCB) raid in southern states of the country

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News