കുടുംബത്തിന്‍റെ സുരക്ഷ അപകടത്തിലാണെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ

മൂന്ന് പേർ കഴിഞ്ഞദിവസം വീട് നിരീക്ഷിക്കുന്നതായി കണ്ടിരുന്നു. അവർ അപകടകാരികളാണ്. ഞങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും ക്രാന്തി

Update: 2021-11-01 10:21 GMT

ഭർത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷ അപകടത്തിലാണെന്ന് നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ സോണൽ ഡയരക്​ടർ സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കർ വാങ്കഡെ. മൂന്ന് പേർ കഴിഞ്ഞദിവസം വീട് നിരീക്ഷിക്കുന്നതായി കണ്ടിരുന്നു. അവർ അപകടകാരികളാണ്. ഞങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും ക്രാന്തി പറഞ്ഞു.

ദേശീയ പട്ടികജാതി കമീഷൺ വൈസ് ചെയർമാൻ അരുൺ ഹൽദാർ ഇന്ന് സമീർ വാങ്കഡെയുടെ വീട്ടിലെത്തിയിരുന്നു. രേഖകള്‍ പരിശോധിക്കാനാണ് അദ്ദേഹം വീട്ടില്‍ എത്തിയതെന്ന് ക്രാന്തി റെഡ്കര്‍ വ്യക്തമാക്കി. ഇനി തങ്ങള്‍ക്കെതിരെ ആരേപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസ് നല്‍കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ​ നവാബ്​ മാലിക്​ ഉന്നയിച്ച ആരോപണങ്ങൾ അടിസ്​ഥാനരഹിതമെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അത്താവാലെ പറഞ്ഞു. 

Advertising
Advertising

'സമീർ വാങ്കഡെക്കെതിരെ നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്​. നവാബ്​ മാലിക്​ ഞങ്ങളുടെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയാണ്. സമീറിന്‍റെ പിതാവിന്‍റെ പേര് ദാവൂദ് എന്നല്ല. അവരുടെ എല്ലാ രേഖകളും ഞാനും കണ്ടിട്ടുണ്ട്' -അത്താവാലെ പറഞ്ഞു.

ലഹരിമരുന്ന് കേസില്‍ സമീര്‍ വാങ്കഡെ പക്ഷപാതം കാണിച്ചുവെന്നായിരുന്നു നവാബ് മാലികിന്റെ ആരോപണം. ഇതോടൊപ്പം, പണം തട്ടിയെടുക്കല്‍ പോലെയുള്ള ഗുരുതരമായ ആരോപണങ്ങളും ഉന്നയിക്കുകയും വാങ്കഡെയുടെ ജനന സര്‍ട്ടിഫിക്കറ്റ് ,വിവാഹം എന്നിവയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News