നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു.

Update: 2024-07-26 14:18 GMT

ഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു.

ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയിൽ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലാണ് ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിൽ നിന്ന് ശ്രീ നന്ദുള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു.

ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേർ ഉണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി. സുപ്രിം കോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് exams.nta.ac.in വെബ്സൈറ്റില്‍ ഫലമറിയാം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News