റിലയൻസിൽ തലമുറ മാറ്റം; നിത അംബാനി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു

മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി

Update: 2023-08-28 09:56 GMT

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ തലമുറ മാറ്റം. നിതാ അംബാനി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു.

അതേസമയം, നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി തുടരും. ഒപ്പം റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണായും അവർ തുടരും. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സണാണ് നിത അംബാനി.

റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ പ്രവർത്തനത്തിനായാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ സ്ഥാനത്തു നിന്നുള്ള നിതയുടെ പടിയിറക്കം. ‌നിലവിലെ ഡയറക്ടർ ബോർഡ് തീരുമാനം ഓഹരിയുടമകൾ കൂടി അം​ഗീകരിച്ചാൽ മക്കൾ ആ​ഗസ്റ്റ് 28 മുതൽ ഡയറക്ടർ ബോർഡിലെ അം​ഗങ്ങളായി മാറും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News