കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതുവേദിയിൽ കുഴഞ്ഞുവീണു

ബംഗാളിലെ സിലിഗുരിയില്‍ പൊതുപരിപാടിക്കിടെയാണ് സംഭവം

Update: 2022-11-17 13:47 GMT
Editor : Shaheer | By : Web Desk

കൊൽക്കത്ത: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പൊതുവേദിയിൽ കുഴഞ്ഞുവീണു. ബംഗാളിലെ സിലിഗുരിയിലാണ് പൊതുപരിപാടിയില്‍ രക്തസമ്മർദത്തെ തുടർന്ന് ഗഡ്കരി കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡോക്ടർമാരെത്തി അടിയന്തര പരിചരണം നൽകി.

ഉത്തര ബംഗാളിൽ സിലിഗുരിയിലെ ശിവമന്ദിർ മുതൽ സേവക് കന്റോൺമെന്റ് വരെയുള്ള പാതയുടെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയതായിരുന്നു ഗഡ്കരി. ഡാർജീലിങ്ങിനടുത്തുള്ള ദഗപൂരിലായിരുന്നു പരിപാടി. ചടങ്ങ് ആരംഭിച്ച ശേഷം അദ്ദേഹം വേദിയിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ പരിപാടി നിർത്തിവച്ച് ഗഡ്കരിയെ വേദിക്ക് പിറകിലുള്ള ഗ്രീൻ റൂമിലേക്ക് മാറ്റി.

Advertising
Advertising

ഗ്രീൻ റൂമിൽ വച്ച് സ്ഥിതി കൂടുതൽ വഷളായി. ഉടൻ ഡോക്ടർമാരെത്തി അടിയന്തര പരിചരണം നൽകുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് രോഗകാരണമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.

ഗ്രീൻ കോറിഡോർ വഴി സിലിഗുരിയിൽനിന്ന് അടിയന്തരമായി ഡോക്ടറെത്തിയാണ് പരിചരണം നൽകിയത്. പ്രാഥമിക പരിചരണത്തിനുശേഷം ഡാർജീലിങ്ങിലെ ബി.ജെ.പി എം.പി രാജു ബിസ്ത കാർ മാർഗം ഗഡ്കരിയെ സ്വന്തം വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടിൽ വച്ചും ഡോക്ടർമാരുടെ പരിചരണം തുടരുകയാണ്.

Summary: Nitin Gadkari falls sick during launch event in Siliguri after low blood sugar level

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News