ആൺസുഹൃത്തുക്കളെ നിരന്തരം മാറ്റുന്ന വിദേശ വനിതകളെപ്പോലെയാണ് നിതീഷ് കുമാർ; വിവാദ പരാമർശവുമായി ബിജെപി നേതാവ്

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ആണ് സ്ത്രീവിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തിയത്.

Update: 2022-08-18 16:15 GMT

ഇൻഡോർ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാദ പരമാർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. 'ആൺസുഹൃത്തുക്കളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന വിദേശ വനിതകളെ പോലെയാണ് നിതീഷ് കുമാർ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'ഞാൻ വിദേശത്തേക്ക് യാത്രപോകുമ്പോൾ ചിലർ പറയും, അവിടെയുള്ള സ്ത്രീകൾ ഏത് സമയത്തും അവരുടെ ആൺ സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുമെന്ന്. ബിഹാർ മുഖ്യമന്ത്രിയും ഇതിന് സമാനമാണ്. ആരുടെ കൈയാണ് പിടിച്ചിരിക്കുന്നതെന്നും ആരുടെ കൈയാണ് വിട്ടതെന്നും അദ്ദേഹം അറിയുന്നതേയില്ല' മധ്യപ്രദേശിലെ ഇൻഡോറിൽ വിജയവർഗിയ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ആഴ്ചയാണ് നിതീഷ് കുമാർ എൻഡിഎ സഖ്യം വിട്ട് പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനൊപ്പം ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചത്. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. മഹാരാഷ്ട്ര മാതൃകയിൽ ജെഡിയുവിനെ പിളർത്താൻ ബിജെപി നീക്കം തുടങ്ങിയതോടെയാണ് നിതീഷ് എൻഡിഎ സഖ്യം അവസാനിപ്പിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News