ദേശീയതലത്തിൽ എൻ.ആർ.സി തയ്യാറാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

സുപ്രീംകോടതിയുടെ നിർദേശപ്രകാരം അസമിൽ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക 2019 ആഗസ്റ്റ് 31 പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എഴുതി നൽകിയ മറുപടിയിൽ നിത്യാനന്ദ റായ് പറഞ്ഞു.

Update: 2022-03-15 11:15 GMT

ദേശീയ തലത്തിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ അറിയിച്ചു. മാല റോയിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ തലത്തിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ല. സുപ്രീംകോടതിയുടെ നിർദേശപ്രകാരം അസമിൽ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക 2019 ആഗസ്റ്റ് 31 പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും എഴുതി നൽകിയ മറുപടിയിൽ നിത്യാനന്ദ റായ് പറഞ്ഞു.

2019ൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പിന്നീട് പലഘട്ടങ്ങളിലും നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പാർലമെന്റിനെ അറിയിച്ചു. അതിനിടെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ ആവർത്തിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News