'തെളിവുകളില്ല': സംഭാൽ അക്രമ കേസിൽ ജമാ മസ്ജിദ് മേധാവി സഫർ അലിക്ക് ജാമ്യം

2025 മാർച്ച് 23 ന് അന്വേഷണത്തിനിടെയാണ് പൊലീസ് സഫർ അലിയെ അറസ്റ്റ് ചെയ്തത്

Update: 2025-07-31 03:39 GMT

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ സാംഭാലിൽ ഷാഹി ജമാ മസ്ജിദ് സർവേക്കിടെയുണ്ടായ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രസിഡന്റ് സഫർ അലിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സമീർ ജെയിനിന്റെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2024 നവംബർ 24 ന് സാംഭാൽ ജമാ മസ്ജിദിൽ സർവേക്കിടെ ആക്രമണം നടക്കുകയും പൊലീസ് വെടിയുതിർക്കുകയും ചെയ്തു. ഈ കേസിൽ എസ്പി എംപി സിയാ ഉർ റഹ്മാൻ ബർഖിനും സാംഭാലിലെ എസ്പി എംഎൽഎ ഇഖ്ബാൽ മഹമൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാലിനുമെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

പള്ളി മേധാവി സഫർ അലിയുടെ പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടിലായിരുന്നു. 2025 മാർച്ച് 23 ന് അന്വേഷണത്തിനിടെയാണ് പൊലീസ് സഫർ അലിയെ അറസ്റ്റ് ചെയ്തത്. സർവേക്കിടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് സഫർ അലിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അലഹബാദ് ഹൈക്കോടതിയിൽ ഈ വിഷയത്തിൽ തുടർച്ചയായി വാദം കേൾക്കുകയും കോടതി അലിക്ക് ജാമ്യം അനുവദിച്ചു. നിലവിൽ സഫർ അലി മൊറാദാബാദ് ജയിലിലാണ്.

Advertising
Advertising

2024 നവംബർ 24 ന് മുഗൾ കാലഘട്ടത്തിലെ ഈ പള്ളിയിൽ ഒരു അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പ്രാദേശിക കോടതി ഉത്തരവുകൾ പ്രകാരം നടത്തിയ സർവേയെത്തുടർന്ന് ജില്ലയിൽ അശാന്തി ഉണ്ടായതിനെ തുടർന്നാണ് അറസ്റ്റുകളുണ്ടായത്. ജമാ മസ്ജിദിന്റെ സർവേയെ എതിർത്ത പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ നാല് പേർ പൊലീസ് വെടിയേറ്റ് മരിച്ചു.

പിന്നീട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി സർക്കാർ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ രൂപീകരിച്ചു. വിരമിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരായിരുന്നു അതിൽ ഉൾപ്പെട്ടിരുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News