കുത്തനെ ഉയർന്ന് കോവിഡ്; പ്രതിദിന കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ നടപ്പാക്കുമെന്ന് മുംബൈ മേയർ

ലോക്ഡൗണില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി

Update: 2022-01-04 10:32 GMT
Editor : Lissy P | By : Web Desk

പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബൈ മേയർ കിഷോരി പെഡ്നേക്കർ . പൊതു ബസുകളിലും ലോക്കൽ ട്രെയിനുകളിലും യാത്ര ചെയ്യുമ്പോൾ ട്രിപ്പിൾ ലെയർ മാസ്‌ക് ധരിക്കണമെന്ന് മേയർ നിർദ്ദേശിച്ചു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ആസ്ഥാനത്തുള്ള ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എത്രയും വേഗം വാക്‌സിനേഷൻ എടുക്കാനും കോവിഡ്-19-മായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പിന്തുടരണം. നഗരത്തിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണവും പോസിറ്റീവ് നിരക്കും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാൻ ബി.എം.സി എല്ലാ പ്രതിരോധ നടപടികളും എടുത്തിട്ടുണ്ടെന്നും ഏത് പ്രതിസന്ധിയും നേരിടാൻ തയ്യാറാണെന്നും അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കകാനി പറഞ്ഞു.

Advertising
Advertising

എന്നാൽ ഡൽഹിയിൽ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. നിലവിലുള്ള നടപടികൾ കർശനമാക്കുന്നതിനോടൊപ്പം വാരന്ത്യ കർഫ്യുവും ഏർപ്പെടുത്തും. ഒമിക്രോൺ വകഭേദത്തിന്റെ ആഘാതം കുറവാണെന്നും എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ബസ്, മെട്രോ സർവീസുകൾ ഇനി മുതൽ മുഴുവൻ സീറ്റിലും യാത്രക്കാരെ കയറ്റി പ്രവർത്തിപ്പിക്കും. എന്നാൽ ആളുകൾ മാസ്‌ക് ധരിക്കുകയും മറ്റ് കോവിഡ്-സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശനി, ഞായർ ദിവസങ്ങളിലെ കർഫ്യൂ സമയത്ത് ഡൽഹി നിവാസികൾക്ക് വീടിന് പുറത്തിറങ്ങരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആശുപത്രിയുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്ന് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. മെട്രോനഗരങ്ങളായ മുംബൈയിലും ഡൽഹിയിലും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News