1.5 കോടിയുടെ ഫ്ലാറ്റിന്‍റെ ചുവരിൽ ഈസിയായി പെൻസിൽ അടിച്ചുകയറ്റി നോയിഡ സ്വദേശി; കാരണമിതാണ്!

സമാനമായ രീതിയിൽ നിരവധി ദ്വാരങ്ങൾ ഭിത്തിയിൽ കാണാം

Update: 2025-11-12 09:13 GMT

Photo|@kabeer.unfiltered/Instagram

നോയിഡ: നോയിഡയിലെ ആഡംബര ബഹുനില കെട്ടിടങ്ങളുടെ നിർമാണ നിലവാരത്തെക്കുറിച്ചുള്ള പരാതികൾ പുതിയതല്ല. എന്നാൽ ഈയിടെ പുറത്തുവന്ന ഒരു വീഡിയോ ഈ ആശങ്കയെ പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒന്നരക്കോടി വില വരുന്ന ഫ്ലാറ്റിന്‍റെ ചുവരിൽ ഒരു സാധാരണ മര പെൻസിൽ അനായാസം അടിച്ചുകയറ്റുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

''നിങ്ങളുടെ വീട് മറ്റുള്ളവരെക്കൊണ്ട് പണിയിപ്പിക്കുകയാണെങ്കിൽ നിങ്ങൾ മേൽനോട്ടം വഹിക്കുമെന്ന് ഉറപ്പാക്കുക" എന്ന അടിക്കുറിപ്പോടെ @kabeer.unfiltered എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉപയോഗിക്കുന്ന തരത്തിലുള്ള ലളിതമായ ഒരു  മരപ്പെൻസിൽ  താമസക്കാരനായ നോയിഡ സ്വദേശി അപ്പാർട്ട്മെന്‍റിലെ ചുവരിൽ അടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്. വലിയ പ്രയാസമൊന്നും കൂടാതെ പെൻസിൽ ഭിത്തി തുളച്ചുകയറുന്നുമുണ്ട്. പവര്‍ ഡ്രില്ല് പോലുമില്ലാതെ വെറുമൊരു ചുറ്റിക ഉപയോഗിച്ചാണ് പെൻസിൽ അടിച്ചുകയറ്റുന്നത്.

Advertising
Advertising

സമാനമായ രീതിയിൽ നിരവധി ദ്വാരങ്ങൾ ഭിത്തിയിൽ കാണാം. "ഭിത്തിയിലെ ഈ ദ്വാരം ഒരു പെൻസിൽ ഉപയോഗിച്ചാണ് നിർമിച്ചത്. ഞാൻ പെൻസിൽ ചുമരിനോട് ചേർത്തു, ഒരു ചുറ്റിക കൊണ്ട് അടിച്ചു, അത് നേരെ അകത്തേക്ക് പോയി. അത്ര ദുർബലമാണ് നിർമാണം, നിങ്ങൾക്ക് ഒരു ഡ്രിൽ പോലും ആവശ്യമില്ല" താമസക്കാരൻ പറയുന്നു.

ഉയർന്ന നിലവാരമുള്ള ഭവന പദ്ധതികളിലെ നിർമാണത്തിന്‍റെ മോശം ഗുണനിലവാരത്തെ നിരവധി ഉപയോക്താക്കൾ വിമർശിച്ചു, അതിനെ അവിശ്വസനീയം എന്നും ഭയാനകം എന്നും വിളിച്ചു.നവംബർ 9-ന് പങ്കുവച്ച വീഡിയോ ഇതിനോടകം 2.2 ദശലക്ഷം പേരാണ് കണ്ടത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News