വനിതാ പൊലീസിനൊപ്പമുള്ള നഗ്നചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ; നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്തു-പൊലീസ് സൂപ്രണ്ടിനെതിരെ വ്യാപക പരാതി

പുതിയ പരാതികൾക്കു പിന്നാലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2022-10-14 10:33 GMT
Editor : Shaheer | By : Web Desk

ചെന്നൈ: വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പമുള്ള നഗ്നചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പൊലീസ് മേധാവിക്കെതിരെ പരാതി. ട്രിച്ചി ജില്ലാ പൊലീസ് സൂപ്രണ്ട് വാസുദേവനെതിരെയാണ് പരാതിയുമായി നിരവധി വനിതാ പൊലീസുകാർ രംഗത്തെത്തിയിരിക്കുന്നത്. നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതായാണ് ആരോപണം.

കഴിഞ്ഞ മേയ് 19നാണ് പൊലീസ് ജീവനക്കാരുടെ പൊതുഗ്രൂപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പമുള്ള നഗ്നചിത്രം വാസുദേവ് അബദ്ധത്തിലിട്ടത്. ഉടൻ തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertising
Advertising

സംഭവത്തിനു പിന്നാലെ നിരവധി വനിതാ പൊലീസുകാർ എശ്.പിക്കെതിരെ ലൈംഗിക പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മേയ് 23നും സെപ്റ്റംബർ 30നും ഇയാൾക്കെതിരെ ഉന്നതതലത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഇതോടെയാണ് വീണ്ടും പരാതിയുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. തമിഴ്‌നാട് മന്ത്രി കെ.എൻ നെഹ്‌റുവാണ് വാസുദേവനെ സംരക്ഷിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. പുതിയ പരാതികൾക്കു പിന്നാലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Women police officers have filed a complaint against a top police officer posted in Tamil Nadu's Trichy for allegedly sharing nude pictures of himself with another woman cop on a WhatsApp group

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News