ഗുജറാത്തിൽ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,600 കടന്നു

ഭാവിയിൽ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 3,200 ആയി വർധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് എംഎൽഎ

Update: 2024-02-12 14:25 GMT

അഹമ്മദാബാദ്: സംസ്ഥാനത്ത് ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,606 ആയി ഉയർന്നതായി ഗുജറാത്ത് സർക്കാർ. കോൺഗ്രസ് എംഎൽഎ തുഷാർ ചൗധരിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രൈമറി തലത്തിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന വ്യവസ്ഥയുണ്ടെങ്കിലും 20 സ്കൂളുകളിൽ അഞ്ചിൽ താഴെ കുട്ടികൾ മാത്രമാണുള്ളത്. ഈ അവസ്ഥ മറികടക്കാൻ അന്തർ ജില്ലാ ട്രാൻസ്ഫറുകൾ നടത്താൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

5-10 വിദ്യാർത്ഥികളുള്ള 85 സ്കൂളുകളും 11-20 കുട്ടികളുള്ള 315 ഉം 20-30 വിദ്യാർഥികളുള്ള 419 സ്കൂളുകളാണുള്ളത്. ഭാവിയിൽ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 3,200 ആയി വർധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് എംഎൽഎ ജെനിബെൻ താക്കൂർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News