കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചു; യുവാവിന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് നഴ്സ്, ഗുരുതരാവസ്ഥയില്‍

വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റവര്‍ക്കായുള്ള വാര്‍ഡിലാണ് ഇദ്ദേഹം

Update: 2023-05-30 06:27 GMT

പ്രതീകാത്മക ചിത്രം

ബെംഗളൂരു: കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ കുപിതയായ നഴ്സ് യുവാവിന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. 50 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയിൽ താമസിക്കുന്ന 30 കാരനായ വിജയ് കുമാർ എന്നറിയപ്പെടുന്ന വിജയ് ശങ്കർ ഭീമ ശങ്കർ ആര്യക്കാണ് പൊള്ളലേറ്റത്. വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റവര്‍ക്കായുള്ള വാര്‍ഡിലാണ് ഇദ്ദേഹം.

ചാമരാജ്പേട്ടയിലെ എംഡി ബ്ലോക്കിൽ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സൽപൂർ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവര്‍. വിജയ് ചാമരാജ്പേട്ടിലെ ഒരു വസ്ത്ര കമ്പനിയിൽ ഫോട്ടോ എഡിറ്ററാണ്. ഒരേ നാട്ടുകാരാണ് ഇവരെന്ന് അഞ്ചു വര്‍ഷത്തോളമായി പരിചയമുണ്ടെന്നും വിജയ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുറച്ചു മാസത്തെ സൗഹൃദത്തിനു ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ താന്‍ വിവാഹിതയാണെന്ന കാര്യം ജ്യോതി വിജയില്‍ നിന്നും മറച്ചുവച്ചു. രണ്ടു വര്‍ഷം വിജയ് ഇതേക്കുറിച്ച് അറിയുകയും ജ്യോതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Advertising
Advertising

ഏഴ് മാസം മുമ്പ് വിജയ് എംഡി ബ്ലോക്കിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ജ്യോതിയും അയാളോടൊപ്പം ചേര്‍ന്നു. ജ്യോതി ജോലിക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ വിജയ് യരന്ദഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇടയ്‌ക്കിടെ ജ്യോതിയെ സന്ദർശിക്കാറുണ്ടായിരുന്നു.ജ്യോതിയുടെ വിവാഹത്തെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും ആത്മാര്‍ഥ സ്നേഹമാണെന്ന് വിശ്വസിച്ചിരുന്നതായും വിജയ് പൊലീസിനോട് വെളിപ്പെടുത്തി.മേയ് 11 ന് വിജയ് വിവാഹിതനായി. മേയ് 23 ന് ബെംഗളൂരുവില്‍ മടങ്ങിയെത്തുകയും ചെയ്തു. മേയ് 25ന് തന്‍റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ ജ്യോതി വിജയിനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയുമായും മാതാപിതാക്കളുമായും ഒരു നീണ്ട ഫോൺ സംഭാഷണത്തിന് ശേഷം, ഇരുവരും ഇപ്പോൾ വിവാഹിതരായെങ്കിലും സുഹൃത്തുക്കളായി തുടരാമെന്നതിനാൽ തങ്ങളുടെ ബന്ധം അവസാനിപ്പിക്കണമെന്ന് വിജയ് ജ്യോതിയെ അറിയിച്ചു.

മേയ് 26 ന് പുലർച്ചെ 4 മണിയോടെ വിജയ് ഗാഢനിദ്രയിലായപ്പോൾ ജ്യോതി തിളച്ച വെള്ളമൊഴിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വിജയുടെ തല ഗ്യാസ് സിലിണ്ടറില്‍ തട്ടി തലക്ക് പരിക്കേറ്റു. തുടർന്ന് ജ്യോതി ഒരു ബിയർ കുപ്പിയെടുത്ത് വിജയിയെ അടിച്ച് മുറി പൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വിജയിന്‍റെ നിലവിളി കേട്ട വീട്ടുടമയാണ് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. വിജയുടെ മുഖത്തും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ജ്യോതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News